ഇതെന്തൊരു മാറ്റം..! ശരീര വണ്ണം കുറയ്ക്കാൻ കിടിലൻ ടിപ്‌സുമായി സമീറ റെഡ്‌ഡി

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 30 ഓളം ചിത്രങ്ങളിൽ അഭിനയിച്ച് തൻറെ താരസാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള നായികയാണ് സമീറ റെഡ്ഡി.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി. ഓരോ കഥാപാത്രങ്ങളും വളരെയധികം ശക്തവും ആളുകൾക്കിടയിൽ സ്വാധീനം ഉറപ്പിച്ചിട്ടുള്ളവയുമാണ്. സൂര്യയ്ക്കൊപ്പം അഭിനയിച്ച വാറണം ആയിരം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത താരം പ്രസവത്തോടെ അഭിനയ രംഗത്തുനിന്നും ഒരു താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സ്ത്രീകൾ നേരിടുന്ന ബോഡി ഷൈമിങ്ങിനെ പറ്റിയും പ്രസവ ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയും ശരീരത്തിൻറെ അമിതവണ്ണത്തെ പറ്റിയുമൊക്കെ നിരന്തരം പോസ്റ്റുകളുമായി എത്തി പ്രിയപ്പെട്ടവർക്ക് മുൻപിൽ തുറന്നുപറച്ചിലുകൾ താരം നടത്താറുണ്ട്. മുടി കറുപ്പിക്കാത്തതിനെപ്പറ്റിയുള്ള അച്ഛൻറെ ആകുലതകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്തുകൊണ്ടാണ് താൻ മുടി കറുപ്പിക്കാത്തത് എന്ന് അച്ഛൻ ചോദിച്ചു എന്നാണ് താരം പറഞ്ഞത്.

Leave a Comment