മലയാള സിനിമയിലെ എവർഗ്രീൻ നായിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നടിയാണ് സീമ.
ഒരു കാലത്ത് മലയാളികളുടെ ആകെ ഹരം കൊള്ളിച്ച ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ സീമയ്ക്ക് സാധിക്കുകയുണ്ടായി. അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് ആളുകൾ കൂടുതൽ അടുത്തറിയുകയും കൂടുതൽ താരത്തിന് ജനശ്രദ്ധ ലഭിക്കുകയും ചെയ്തത്.
നാടൻ കഥാപാത്രങ്ങളും ഗ്ലാമർ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുവാൻ സാധിച്ച താരം മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അക്കാലയളവിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. ഇരുന്നൂറിലധികം ചിത്രങ്ങളിലാണ് കുറഞ്ഞ സമയം കൊണ്ട് വേഷങ്ങൾ കൈകാര്യം ചെയ്തത്. അതിൽ അധികവും ജയനും മമ്മൂട്ടിക്കുമൊപ്പം ആണ് താരം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്തത്.
എന്നാൽ സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ല. എങ്കിൽ പോലും ഇടയ്ക്ക് വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. എന്ത് കാര്യവും മറ്റുള്ളവരുടെ മുഖത്ത് നോക്കി പറയുവാൻ യാതൊരു മടിയും കാണിക്കാത്ത ഒരു പ്രകൃതത്തിന് ഉടമ കൂടിയാണ് സീമ. ഇപ്പോൾ റിമി ടോമി അവതാരകയായി എത്തിയ പരിപാടിയിൽ മമ്മൂട്ടിയെ പറ്റിയുള്ള ചില തുറന്നുപറച്ചിലുകൾ ആണ് താരത്തിന്റെ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടിയുടെ സൗന്ദര്യം എന്നും ഒരു ചർച്ചാ വിഷയം തന്നെയാണ്. പ്രായം എത്രയായാലും ഇന്നും യുവ നായകനെ പോലെ ഇരിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തെപ്പറ്റി സീമയോട് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്നു;പണം കൂടുന്നതിനനുസരിച്ച് ആളുകളുടെ സൗന്ദര്യവും വർധിക്കും. മമ്മൂട്ടിക്ക് ആവശ്യത്തിലധികം പണം ഉണ്ട്. മാത്രവുമല്ല നായികമാരെ സംബന്ധിച്ചിടത്തോളം അവർക്ക് പ്രായം ആവുകയും സൗദര്യം നഷ്ടപ്പെടുകയും ചെയ്യുന്നത് അവർ ഒരു കുടുംബത്തെ നോക്കുകയും പ്രസവിക്കുകയും ചെയ്യുന്നതോടെയാണ്.